Skip to main content

പഴയന്നൂരിൽ 20 സെന്റ് ഭൂമിയിൽ ഇനി ചെണ്ടുമല്ലി വിരിയും 

 

പരിസ്ഥിതി ദിനത്തിൽ പൂ കൃഷിക്കൊരുങ്ങി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത്  കെട്ടിടത്തിന് സമീപമുള്ള പഞ്ചായത്തിന്റെ 20 സെന്റ് ഭൂമിയിലാണ് ഓണവിപണിയെ മുന്നിൽ കണ്ടുള്ള പൂ കൃഷി ഒരുങ്ങുന്നത്. ഹൈബ്രിഡ് ഇനത്തിലുള്ള ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കളാണ് കൃഷി ചെയ്യുന്നത്. 

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പൂ കൃഷി ചെയ്യാനുള്ള സ്ഥലവും  ബ്ലോക്ക് പ്രസിഡന്റ് കെ  എം അഷ്റഫിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. 
200 ഓളം ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്യുന്നതിന് വേണ്ടിയുള്ള സ്ഥലമാണ് ബ്ലോക്ക് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ശുചിയാക്കിയത്. ഈ മാസം 15ന് കൃഷി ആരംഭിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു. 

ജനപ്രതിനിധികളായ കെ പി ശ്രീജയൻ, ഷിജിത ബിനീഷ്, ആശാദേവി, ഗീത രാധാകൃഷ്ണൻ, ലത സാനു, ബി.ഡി.ഒ എ ഗണേഷ്, ജോയിന്റ് ബി.ഡി.ഒ. കെ ജഗദീഷ്, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

date