Skip to main content

സംരംഭ യൂണിറ്റുകൾക്ക് ധനസഹായം: മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകൾക്ക് അപേക്ഷിയ്ക്കാം

ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ )  നടപ്പാക്കുന്ന തീരമൈത്രീ പദ്ധതിയിൽ  ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി
വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിയ്ക്കാം. മത്സ്യത്തൊഴിലാളി കുടുബ രജിസ്റ്ററിൽ അംഗത്വമുളള 20നും 50നും മധ്യേ പ്രായമുള്ള അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം.
 
പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാ രോഗങ്ങൾ ബാധിച്ചവർ  കുടുംബത്തിലുള്ളവർ, ട്രാൻസ്‌ജെൻഡേഴ്‌സ്, വിധവകൾ, തീരനൈപുണ്യ കോഴ്‌സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75ശതമാനം ഗ്രാൻ്റും
20 ശതമാനം ബാങ്ക് ലോണും, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന്  അഞ്ച്  ലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിക്കും.

ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻറ് കാറ്ററിംഗ്, ഫിഷ്ബൂത്ത്, ഫ്‌ളോർമിൽ, ഹൗസ് കീപ്പിംഗ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, ഐ.റ്റി അനുബന്ധ സ്ഥാപനങ്ങൾ, ഫിഷ് വെൻഡിംഗ് കിയോസ്‌ക്, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, കംപ്യൂട്ടർ - ഡി.റ്റി.പി സെന്റർ, ഗാർഡൻ സെറ്റിംഗ് ആൻ്റ് നെഴ്‌സറി, ലാബ് ആൻ്റ് മെഡിക്കൽ സ്റ്റോർ, പെറ്റ്‌സ് ഷോപ്പ്, ഫുഡ്ഡ് പ്രോസസ്സിംഗ്,  മുതലായ യൂണിറ്റുകൾ ആരംഭിക്കാവുന്നതാണ്
മത്സ്യഭവനുകൾ, സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എന്നിവിടങ്ങളിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ജൂൺ 30ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ:  8089508487, 9526880456, 9656863350.

date