Skip to main content

മത്സ്യത്തൊഴിലാളി വനിതകൾക്ക് പലിശ രഹിത വായ്പ

ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന സാഫ് നടപ്പാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക്  മത്സ്യത്തൊഴിലാളി വനിതകളുടെ ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷ നൽകാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ അംഗത്വമുളളതും മത്സ്യക്കച്ചവടം, പീലിംഗ്, മീന്‍ ഉണക്കല്‍ എന്നീ ജോലികൾ ചെയ്യുന്നതുമായ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം . പ്രായപരിധിയില്ല.
 
അർഹതയുള്ള  ഗ്രൂപ്പുകള്‍ക്ക്  50,000 രൂപ പലിശ രഹിത വായ്പ നല്‍കും.
ആഴ്ച തോറും മുടക്കം കൂടാതെ തുക തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകൾക്ക് തുടർന്നും  റിവോള്‍വിംഗ് ഫണ്ട് ലഭിക്കും

വായ്പയ്ക്കുള്ള അപേക്ഷ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സാഫ്  ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30ന് വൈകിട്ട് അഞ്ചിനകം നല്‍കണം.  8089508487, 9526880456, 9656863350.

date