Skip to main content

ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് പി.എസ്.സി. പരീക്ഷാ പരിശീലനം

ആലപ്പുഴ: ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള 18 വയസ് പൂർത്തിയായ   യുവജനങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം  സംഘടിപ്പിക്കുന്നു. മുസ്ലിം, കൃസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക്  സമീപം പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്ന് നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. 

പൂരിപ്പിച്ച അപേക്ഷ എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ജൂൺ 15നകം നൽകണം. ഫോണ്‍: 8157869282, 9567168058, 8891877287.

date