Skip to main content

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭക ശില്‍പ്പശാല നടത്തി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എകദിന ശില്‍പ്പശാല നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. കുട്ടനാട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ ജോണ്‍ മാത്യു വിഷയാവതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി.

വ്യവസായ വകുപ്പ് നടപ്പാക്കുന്ന സബ്സിഡി സ്‌കീമുകളെകുറിച്ചും ബാങ്ക് വായ്പാ നടപടി ക്രമങ്ങളെകുറിച്ചും ശില്‍പശാലയില്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. മായാദേവി, ഫില്ലമ്മ ജോസഫ്, ബെന്നി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി ബാബു, എസ്.
അമ്പിളി, ഉഷാ സുബാഷ്, തോമസ് ജോസഫ്, ടി. ബാബു, റ്റി.കെ. സുധര്‍മ്മ, അപര്‍ണ്ണ തുടങ്ങിയവര്‍ പങ്കടുത്തു.

date