Skip to main content

മോഡല്‍ പോളിടെക്‌നിക് കോളേജിൽ  ലക്ചറർ നിയമനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍   പോളിടെക്‌നിക് കോളേജിൽ   ഇംഗ്ലീഷ് (എൽ.സി സംവരണം) ഫിസിക്‌സ് (ഈഴവ)  ഇലക്‌ട്രോണിക്‌സ് (എൽ.സി, വിശ്വകർമ്മ) കമ്പ്യൂട്ടര്‍ (എൽ.സി ) ഇലക്ട്രിക്കല്‍ (പട്ടിക ജാതി ) ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (കുടുംബി, വാണിക വൈശ്യ, വീരശൈവ, ഹിന്ദു ചെട്ടി) ട്രേഡ്‌സ്മാന്‍ ഇന്‍ മെക്കാനിക്കല്‍ (ഈഴവ) എന്നീ വിഷയങ്ങളിൽ ലക്ചറർ തസ്തികയിൽ  താത്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുളളവർ ജൂണ്‍ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 9447488348.

date