Skip to main content

ജില്ലാതല പ്രശ്‌നോത്തരി മത്സരം

ജൂണ്‍ 8 മുതല്‍ 15 വരെ നടക്കുന്ന 'വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും' വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍   ജൂണ്‍ 10ന്  രാവിലെ 11ന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്കു മാത്രമായിരിക്കും അവസരം . താല്‍പര്യമുള്ളവര്‍ 9947334637 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍  പ്രധാനധ്യാപകന്റെ സാക്ഷ്യ പത്രം ഹാജരാക്കണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും

date