Skip to main content

ഔഷധോദ്യാനം ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ആയുഷ് മിഷന്റെ ഭാഗമായി ഗവ. ഹോമിയോ ഡിസ്‌പെന്‍സറി കിനാവൂരിലേക്ക് അനുവദിച്ച ഹെല്‍ത്ത് വെല്‍നസ്സ് സെന്ററിലെ ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിര്‍വഹിച്ചു. ടി പി .ശാന്ത (പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു.  . ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജമ്മ ബെന്നി  , വാര്‍ഡ് അംഗം  കെ കൈരളി , കെ.കുമാരന്‍ , സി.വി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജേഷ് കരിപ്പത്ത് പദ്ധതി വിശദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അജിത്ത് കുമാര്‍  സ്വാഗതവും എ.പി.എച്ച്.സി തലയടുക്കം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി  വിന്യ  ( മെഡിക്കല്‍ ഓഫീസര്‍( APHC തലയടുക്കം) നന്ദിയും പറഞ്ഞു.

date