Skip to main content

കാവ് സംരക്ഷണത്തിന് ധനസഹായം

ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുളള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂലൈ 31ന് മുമ്പ് വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറുടെ ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. വിവരങ്ങള്‍ വനംവകുപ്പ് വെബ്‌സൈറ്റില്‍. ഫോണ്‍ 04994-255234
 

date