Skip to main content

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പലിശരഹിതവായ്പ

ഫിഷറീസ് വകുപ്പിന്  കീഴില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ് ,ഉണക്ക മീന്‍ക്കച്ചവടം എന്നീ ജോലികള്‍ ചെയ്യുന്നതുമായ 5 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ.
 പ്രായപരിധി ഇല്ല. 5 പേരങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50000 രൂപ (ഒരാള്‍ക്ക്  10000 രൂപ വീതം) പലിശരഹിത വായ്പയായി നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് തുടര്‍ വായ്പയും ലഭിക്കും. അപേക്ഷ ഫോറം    കാസര്‍ഗോഡ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ നിന്നും ജില്ലയിലെ  മത്സ്യഭവന്‍ ഓഫീസുകളില്‍  നിന്നും ലഭിക്കും.   അേപക്ഷ ലഭിേക്കണ്ട അവസാന തീയതി ജൂണ്‍  30 .  ഫോണ്‍  9846860678 ,7306662170,964525674

date