Skip to main content

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം

 

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ (സി.സി.എം.വൈ) പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി, ബാങ്കിങ്ങ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് ജൂലൈ 1ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ പരിശീലന കേന്ദ്രത്തില്‍ നേരിട്ട് നല്‍കുകയോ തപാല്‍ മുഖേന അയയ്ക്കുകയോ ചെയ്യാം. മേല്‍വിലാസം: പ്രിന്‍സിപ്പല്‍, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗ്, കൊടുങ്ങല്ലൂര്‍ പി.ഒ പിന്‍: 680664, ഫോണ്‍: 9995267683, 0480-2804859

date