Skip to main content

വികസന സെമിനാർ സംഘടിപ്പിച്ചു

 

 

 

കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻ്റ്  ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനം നടത്തിയ ആശാ വർക്കർമാരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ ദാസ്, പഞ്ചായത്ത് അംഗങ്ങളായ ലീബ സുനിൽ, രജിത രാജേഷ്, എ.സി. അബ്ദുൽ മജീദ്, ശ്രീജേഷ് ഊരത്ത്, സി.എൻ. ബാലകൃഷ്ണൻ, കെ.കെ. നഫീസ, പി.കെ. ബാബു മാസ്റ്റർ, ഒ. ബാബു തുടങ്ങിയവർ പങ്കെടുത്തു.

date