Skip to main content

ചേലോറയിലെ മാലിന്യനീക്കം: അത്യാധുനിക യന്ത്രങ്ങൾ എത്തിച്ചു

 

 

കണ്ണൂർ കോർപ്പറേഷൻ ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിൽ കഴിഞ്ഞ 60 വർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ബയോ മൈനിങ് വഴി നീക്കം ചെയ്യാനായി അത്യാധുനിക യന്ത്രങ്ങൾ എത്തിച്ചു.

കരാർ ഏറ്റെടുത്ത ഏജൻസി പൂനെയിൽ നിന്നാണ് ഈ യന്ത്രങ്ങൾ എത്തിച്ചത്.

ഈ യന്ത്ര സംവിധാനം വഴി മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് മാറ്റുന്നു. സാധാരണ തരം തിരിക്കുന്നതിനെക്കാളും നാലിലൊന്ന് സമയം മാത്രമേ ആവശ്യമുള്ളൂ.

മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്യാനുള്ള പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ചേലോറയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി ആവുകയും ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനന് വിരാമമാകുകയും ചെയ്യുകയാണെന്ന് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.

യന്ത്രസാമഗ്രികൾ വഹിച്ച വാഹനത്തെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം മേയർ അഡ്വ ടി ഓ മോഹനൻ നേതൃത്വത്തിൽ കൗൺസിലർമാരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.

 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, വി.കെ ശ്രീലത, കെ പി അബ്ദുൽ റസാഖ്,ശ്രീജ ആരംഭൻ, ബിജോയ് തയ്യിൽ, മിനി അനിൽകുമാർ നാട്ടുകാരായ ചാലോടൻ രാജീവൻ, കെ. കെ മധുസൂദനൻ, രാജേഷ് ടി കെ, പ്രമോദ് കെ തുടങ്ങിയവരും സന്നിഹിതരായിരുന്നു

date