Skip to main content
ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടനം

മുഴുവൻ തീരദേശവും സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി റോഷി അഗസ്റ്റിൻ

 

      സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതമാക്കപ്പെട്ട ആദ്യ തീരദേശ പ്രദേശമായിരിക്കും ചെല്ലാനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

      ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

         ചെല്ലാനത്തിന് മാത്രമല്ല സംസ്ഥാനത്തിനു തന്നെ അഭിമാനകരമായ നിമിഷമാണ് ഇത്‌.  ഘട്ടം ഘട്ടമായി അപകടകരമായ രീതിയിലുള്ള എല്ലാ തീരങ്ങളിലേക്കും സംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെല്ലാത്തെ തീര സംരക്ഷണ പദ്ധതി മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം :  മന്ത്രി പി രാജീവ്

         കടലേറ്റമുണ്ടാവുന്ന കാലങ്ങളിൽ ഭീതിയോടെ കഴിഞ്ഞിരുന്ന ചെല്ലാനം നിവാസികൾക്ക് ആ അവസ്ഥ ഇനി ഉണ്ടാകരുതെന്ന   മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ് തീര സംരക്ഷണപദ്ധതി യഥാർത്ഥ്യമാകുന്നതെന്ന്   മന്ത്രി പി രാജീവ്‌ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ചുമതല ഏറ്റെടുത്തു ഒരു മാസത്തിനകം ചെല്ലാനത്തെ കടൽ തീരം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം ചേർന്നു. വലിയ തുകയെ ഓർത്തുള്ള ആകുലതയല്ല മറിച്ചു എങ്ങനെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന തീരുമാനമാണ് ചെല്ലാനത്ത് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കാരണം. വൻ തുക വേണ്ടി വരുമെന്ന് പറഞ്ഞപ്പോർ പണത്തിനല്ല പരിഹാരത്തിനാണ് പ്രാധാന്യം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്  പി. രാജീവ്‌ പറഞ്ഞു.

       പദ്ധതി യാഥാർഥ്യമാകുമ്പോൾ ജനങ്ങളുടെ ജീവിതനിലവാരം ഉയരുമെന്നും നാടിനാകെ മാറ്റമുണ്ടാകുമെന്നും  മന്ത്രി  പറഞ്ഞു

       ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

date