Skip to main content

എഡ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ നിയമനം

 

കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍  രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിലെ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പഠനസഹായം നല്‍കു ന്നതിനും മറ്റ് വിദ്യാഭ്യാസകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനുമായി എഡ്യൂക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ തസ്തിക കളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 20 തിങ്കളാഴ്ച്ച രാവിലെ 10.30നാണ് അഭിമുഖം. യോഗ്യത: എഡ്യൂക്കേറ്റര്‍ (1 തസ്തിക) ബി.എഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ട്യൂഷന്‍ ടീച്ചര്‍ (6 തസ്തികകള്‍) ബി.എഡ്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. സ്ഥാപനത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിച്ച് വരുന്നവരെ മാത്രമേ പരിഗണിക്കൂ. ഫോണ്‍: 0487-2337794.

date