Skip to main content

ടെണ്ടറുകള്‍ ക്ഷണിച്ചു

 

സെമി ഹൈസ്പീഡ് റെയില്‍വേ പ്രോജക്ട് (എല്‍.എ) സില്‍വര്‍ലൈന്‍, കലക്ട്രേറ്റ് തൃശൂര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് അംഗീകൃത മാനദണ്ഡങ്ങള്‍ക്കും പ്രത്യേക നിബന്ധനകള്‍ക്കും വിധേയമായി ജൂലായ് 1 മുതല്‍ 11 മാസത്തേയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ, സീറ്റിംഗ് കപ്പാസിറ്റി-7 സീറ്റ്) എ.സി വാഹനം ഓടിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വാടക വ്യവസ്ഥയില്‍ കരാര്‍ നല്‍കാന്‍ അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ സീല്‍ ചെയ്ത നിശ്ചിത മാതൃകയിലുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ 23ന്വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫീസില്‍ എത്തിക്കണം. അന്നേദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വൈകുന്നേരം 4 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. നിബന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്ക് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) സെമി ഹൈസ്പീഡ് റെയില്‍വേ പ്രോജക്ട് സില്‍വര്‍ലൈന്‍, കലക്ട്രേറ്റ്, തൃശൂര്‍ ഓഫീസില്‍ സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയുള്ള സമയത്തിനുള്ളില്‍ ബന്ധപ്പെടുക. ഫോണ്‍: 9846089908

date