Skip to main content

കൃഷി വകുപ്പിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും

 

വിവിധ വകുപ്പുകളിലെ തീരുമാനമാക്കപ്പെടാത്ത അപേക്ഷകൾ തീർപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം കൃഷി വകുപ്പിലും ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. 2022 മെയ്‌ 31 വരെയുള്ള ഫയലുകൾ ആയിരിക്കും തീർപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി കഴിഞ്ഞു. എല്ലാ ഓഫീസുകളിലും പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കും. ജൂലൈ, ഓഗസ്റ്റ്‌, സെപ്റ്റംബർ മാസങ്ങളിൽ ആയിരിക്കും അദാലത്ത് നടത്തുന്നത്. കൃഷി ഭവൻ മുതലുള്ള ഓഫീസുകളിൽ അദാലത്ത് നടത്തും. വകുപ്പ് മേധാവികൾ രണ്ടാഴ്ചയിൽ ഒരിക്കൽ അവലോകനം നടത്തി റിപ്പോർട്ട്‌ ഡയറക്ടറേറ്റിൽ സമർപ്പിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 21 ന് തിരുവനന്തപുരത്ത് നടക്കും. മണ്ണ് സംരക്ഷണ-മണ്ണ് പര്യവേക്ഷണ വകുപ്പ്, കേരള കാർഷിക സർവകലാശാല, വകുപ്പിന് കീഴിലുള്ള പൊതു മേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സമാന രീതിയിൽ അദാലത്ത് നടത്തും.

date