Skip to main content
സ്പർശം പദ്ധതി ആശാവർക്കറായ പ്രസന്ന ശശിയ്ക്ക് നിർമ്മിച്ചു നൽകിയ വീട്

സ്പര്‍ശം പദ്ധതി: ആശാവര്‍ക്കറുടെ കുടുംബത്തിന് വീടൊരുങ്ങി

 

വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച ചോര്‍ന്നൊലിക്കുന്ന വീട്ടിൽ നിന്നും സുരക്ഷിതമായ പുതിയൊരു വീട്ടിൽ പ്രസന്ന ശശിയ്ക്കിനി സുഖമായി താമസിക്കാം. മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ സ്പര്‍ശത്തിന്റെ ഭാഗമായിട്ടാണ് പ്രസന്ന ശശിയ്ക്ക് പുതിയൊരു വീടൊരുങ്ങിയത്. മാറാടി പഞ്ചായത്തിൽ ആശാവര്‍ക്കറായി ജോലി ചെയ്യുകയാണ് പ്രസന്ന .

സമൂഹത്തിൽ സേവനം നടത്തുന്ന വിവിധ മേഖലകളിലെ കൈത്താങ്ങ്‌ അർഹിക്കുന്നവരെ ചേർത്ത്‌ പിടിക്കുന്നതാണ് സ്പര്‍ശം പദ്ധതി.  ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആശാവർക്കർമാരെയാണ്‌ പദ്ധതിയിൽ തെരഞ്ഞെടുത്തത്. നാലുമാസം കൊണ്ട് പത്ത് ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഡ്രൈവറായിരുന്ന ഭര്‍ത്താവ് ശശിയുടെ മരണത്തോടെ കുടുംബം ദുരിതത്തിലാവുകയായിരുന്നു. വിധവയായതും മക്കളുടെ മികച്ച പഠനനിലവാരവുമെല്ലാം മുന്‍നിര്‍ത്തിയാണ് ഇവരെ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതെന്നും ആശാവര്‍ക്കര്‍മാരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യമെന്നും എം .എൽ . എ പറഞ്ഞു.

date