Skip to main content

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല     വിതരണോദ്ഘാടനം 

 

ഇന്ന് മന്ത്രി വി.അബ്ദുറഹിമാന്‍   നിര്‍വഹിക്കും

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും പ്രത്യേക ബോധവത്ക്കരണ പരിപാടിയിലൂടെ തിരികെ ലഭിച്ച ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ( ജൂണ്‍ 14) കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍  പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും.  എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാവും. സംസ്ഥാന തലത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മുന്‍ഗണനാ പട്ടിക പ്രകാരം ഒരു ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. പരിപാടിയില്‍ ജില്ലയിലെ എല്ലാ എം.എല്‍.എമാരും, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍, നഗരസഭാ ചെയര്‍മന്‍ മുജീബ് കാടേരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.

date