Skip to main content

വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും' വാരാഘോഷത്തിന്റെ  ജില്ലാതല ഉദ്ഘാടനം  നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയാരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച 'വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സ' വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞളാംകുഴി അലി  എം.എല്‍.എ നിര്‍വഹിച്ചു. മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷനായി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ.നവ്യ.തൈക്കാട്ടില്‍ വയറിളക്കരോഗ നിയന്ത്രണവുമായി  ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസെടുത്തു.

'വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച   ജില്ലാതല പ്രശ്‌നോത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം പെരിന്തല്‍മണ്ണ ജി.എച്ച്.എസ.്എസ് ടി.ഫാത്തിമഹന, രണ്ടാം സ്ഥാനം ഇരുമ്പുഴി ജി.എച്ച്.എസ്.എസ് കെ.ഫാത്തിമ റുബ, വെട്ടത്തൂര്‍ ജി.ബി.എച്ച്.എസ്.എസ് രമുബീന്‍ അഹമ്മദ് മൂന്നാം സ്ഥാനവും നേടി. കൂട്ടിലങ്ങാടി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാരിസ് പറച്ചിക്കോടന്‍, മങ്കട സാമൂഹികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബൂബക്കര്‍ സിദ്ധീഖ് എന്നിവരാണ് ജില്ലാതല പ്രശ്‌നോത്തരി നയിച്ചത്.

വാരാഘോഷത്തിന്റെ ഭാഗമായി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഓ.ആര്‍.ടി കോര്‍ണറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കിണറുകളുടെ ക്ലോറിനേഷന്‍, ഭക്ഷണത്തിന്റെയും  വെള്ളത്തിന്റെയും  ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്ന  പരിശോധനയും ജലജന്യരോഗ നിയന്ത്രണ പരിപാടികളും ബോധവത്കരണ പരിപാടികളും   ഉര്‍ജ്ജിതപ്പെടുത്തുമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു.
 

മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ, മങ്കട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസ്‌കര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി അബ്ദുസലാം,ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡെപ്യുട്ടി ഡി.എം.ഒ ഡോ.കെ.പിഅഹമ്മദ് അഫ്‌സല്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.രാജു, ഡെപ്യുട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി. എം. ഫസല്‍, ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ സുരേഷ് കുമാര്‍, ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് പി. പ്രകാശ്, എംസിഎച്ച് ഓഫീസര്‍ ടി.ആര്‍ ഗീത, മങ്കട സാമൂഹികാരോഗ്യകേന്ദ്രം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി മുഹമ്മദ് ഫൈസല്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വിന്‍സന്റ് സിറില്‍, പിആര്‍ഒ നിയാസ് ബാബു  എന്നിവര്‍ സംസാരിച്ചു.

date