Skip to main content

റേഷന്‍ കാര്‍ഡ് ക്രമക്കേട്: പരിശോധന നടത്തി

അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരെ കണ്ടെത്താന്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. തൃപ്രങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറ, കൊടക്കല്ല് പ്രദേശങ്ങളിലായിരുന്നു പരിശോധന. 28 പൊതുവിഭാഗം ( സബ്‌സിഡി) കാര്‍ഡുകളും ആറ് മുന്‍ഗണന കാര്‍ഡുകളും അനര്‍ഹമാണെന്ന് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസര്‍ മധുഭാസ്‌ക്കരന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി,  കെ.പി മുരളീധരന്‍, വി.പി ഷാജുദ്ദീന്‍, ഹരി, അബ്ദുറസാഖ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.

date