Skip to main content

വിള ഇന്‍ഷൂറന്‍സ് പദ്ധതികളിലേക്ക് അപേക്ഷിക്കാം

പ്രധാന മന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.pmfby.gov.in എന്ന വെബ് സൈറ്റിലൂടെ ജൂലായ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സി.എസ്.സി ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍, ഇന്‍ഷൂറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍, മൈക്രോ ഇന്‍ഷൂറന്‍സ് പ്രതിനിധികള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷിക്കാനുള്ള സഹായം ലഭിക്കും.
ആധാര്‍, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടകരാര്‍ എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിജ്ഞാപിത വിളകള്‍ക്കാണ് ആനുകൂല്യം നല്‍കുക. വിശദ വിവരങ്ങള്‍ കൃഷിഭവനുകളില്‍ നിന്നും അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ റീജ്യണല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471-2334493, 1800-425-7064

 

date