Skip to main content

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കോട്ടയം: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ  ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം  തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മാര്‍ത്ത മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയ മുത്തിയമ്മ ഹാളില്‍  നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യാതിഥിയായി.
 കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം എന്ന നിലയില്‍ തോമസ് ചാഴികാടന്‍ എം.പി. നിര്‍ദ്ദേശിച്ച പ്രകാരം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷികാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ എ.ഡി.ഐ.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
 ഉഴവൂര്‍ ബ്ലോക്കിലെ തിരഞ്ഞെടുത്ത 88 പേര്‍ക്കാണ് വീല്‍ചെയര്‍, സി.പി വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍, ബ്രെയ്‌ലി കെയിന്‍, സ്മാര്‍ട്ട് കെയിന്‍, എല്‍ബോ ക്രച്ചസ്സ്, ആക്സിലറി ക്രച്ചസ്  തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ്,   പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണീസ് പി സ്റ്റീഫന്‍, സണ്ണി പുതിയിടം,  കോമളവല്ലി രവീന്ദ്രന്‍, ബിന്‍സി സിറിയക്, മിനി മത്തായി, ജില്ലാ പഞ്ചായത്ത് അംഗം പി.എം. മാത്യു,  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ജോണ്‍സണ്‍ പുളിക്കീല്‍, പി.സി കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ രാമചന്ദ്രന്‍, രാജു ജോണ്‍ ചിറ്റേത്ത്, ലൂക്കോസ് മാക്കില്‍, സ്മിത അലക്്സ്, ജീന സിറിയക്, സിന്‍സി മാത്യു, ആശാമോള്‍ ജോബി, ആന്‍സി മാത്യു, അലിംകോ സീനിയര്‍ മാനേജര്‍ എ.വി അശോക് കുമാര്‍, സാമൂഹ്യ നീതി വകുപ്പ് ജില്ല ഓഫീസര്‍ ജോസഫ് റിബല്ലോ, സി.ഡി.പി. ഒ ടിന്‍സി രാധാകൃഷ്ണന്‍ എന്നിവര്‍  പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍ 1387/2022)

date