Skip to main content

സൗജന്യ മത്സര പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മത്സര പരീക്ഷകള്‍ക്ക്  തയാറെടുക്കുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 40  ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.താല്‍പ്പര്യമുള്ളവര്‍ ബയോ ഡാറ്റയും എംപ്ലോയ്മെന്റ് കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 25നകം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണം. ഫോണ്‍:0483 2734737
                       

date