Skip to main content

ലൈഫ് 2020 കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു - അപ്പീല്‍ ജൂണ്‍ 17 വരെ

കോട്ടയം:  ലൈഫ് 2020 കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു.
ജില്ലയില്‍ ആകെ ലഭിച്ച 44 , 435 അപേക്ഷകളില്‍  അര്‍ഹരായ 27,524 അപേക്ഷരാണ് കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും, 2021 ഫെബ്രുവരി 15 മുതല്‍ 20 വരെയും ലൈഫ് 2020 പോര്‍ട്ടലില്‍ സ്വീകരിച്ച അപേക്ഷകളുടെ പ്രാഥമിക പരിശോധനയും  പുനഃപരിശോധനയും പൂര്‍ത്തിയാക്കിയാണ് കരട് പട്ടിക
പ്രസിദ്ധീകരിച്ചത്.

ജൂണ്‍ 10ന് പ്രസിദ്ധീകരിച്ച പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അതത്  വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

അപേക്ഷ  കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക്  ജൂണ്‍ 17 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും (ബി.ഡി.ഓ.) നഗരസഭകളില്‍ നഗരസഭാ സെക്രട്ടറിക്കും അപ്പീല്‍ നല്‍കാം.
ഓണ്‍ലൈനായാണ് അപ്പീല്‍ നല്‍കേണ്ടത്.

അര്‍ഹരായി പട്ടികയില്‍ ഇടം നേടിയ അപേക്ഷകര്‍ക്കും റേഷന്‍ കാര്‍ഡ് ഒഴികെയുള്ള പ്രധാന രേഖകള്‍ ( വരുമാന സര്‍ട്ടിഫിക്കറ്റ് ,ജാതി സര്‍ട്ടിഫിക്കറ്റ്, ക്ലേശഘടകങ്ങള്‍ ഉള്ളവരാണെങ്കില്‍ ആയതിന്റെ രേഖകള്‍) ബ്ലോക്ക് പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌കുകള്‍ മുഖേന അപേക്ഷയോടൊപ്പം ചേര്‍ക്കാന്‍ സാധിക്കും.

ആദ്യ ഘട്ട അപ്പീലില്‍ പരിഹരിക്കാത്ത പരാതിക്കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ എട്ട് വരെ ജില്ലാ കളക്ടര്‍ക്ക് രണ്ടാം ഘട്ട അപ്പീല്‍ നല്‍കാം.
ഓഗസ്റ്റ് 16 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.
(കെ.ഐ.ഒ.പി.ആര്‍ 1388/2022)

date