Skip to main content

സാമൂഹിക സാമ്പത്തിക സര്‍വ്വേ 79-ാം റൗണ്ടിന് ജൂലൈ ഒന്നിന് തുടക്കം

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിതി വിവരക്കണക്ക് പദ്ധതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ ഓഫീസിന്റെ 79-ാം റൗണ്ട് സാമൂഹിക സാമ്പത്തിക സര്‍വ്വേയ്ക്ക്  ജൂലൈ ഒന്നിന് തുടക്കമാകും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള കോംപ്രിഹെന്‍സീവ് ആനുവല്‍ മോഡുലാര്‍ സര്‍വ്വേ, വിവിധ ചികിത്സാ രീതികളായ ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ സോവരിഗ്പ/ആംചി, ഹോമിയോപ്പതി തുടങ്ങിയവയെകുറിച്ചുള്ള വിവരശേഖരണമാണ് ഈ ഘട്ടത്തിലുള്ളത്.

സുരക്ഷിതമായി കുടിവെള്ളവും ശുചിത്വസേവനങ്ങളും ഉപയോഗിക്കുന്ന ജനസംഖ്യയുടെ അനുപാതം, വ്യക്തികളുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്  ഉപയോഗം, പൊതുഗതാഗത സൗകര്യ ലഭ്യത, ഔപചാരിക ധനകാര്യസ്ഥാപനത്തില്‍ അക്കൗണ്ട് ഉള്ള മുതിര്‍ന്നവരുടെയും സ്ത്രീകളുടെയും ശതമാനം, കുട്ടികളുടെ ജനന രജിസ്ട്രേഷന്‍, ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും യുവാക്കളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്ത നിരക്ക്, കഴിഞ്ഞ 365 ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുള്ള മെഡിക്കല്‍ ചെലവുകള്‍ എന്നിങ്ങനെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചകങ്ങളും ഉപസൂചകങ്ങളും സൃഷ്ടിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും. ആയുഷ് സംവിധാനങ്ങളെക്കുറിച്ചും അവ പ്രയോജനപ്പെടുത്തിയവരെക്കുറിച്ചും ചികിത്സാചെലവുകളെകുറിച്ചുമുള്ള വിശദമായ വിവരശേഖരണവും നടക്കും. സര്‍വ്വേ 2023 ജൂണ്‍ 30 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
(കെ.ഐ.ഒ.പി.ആര്‍ 1391/2022)

date