Skip to main content

ബാലവേല വിരുദ്ധദിനാചരണം ഇന്ന്

കോട്ടയം: അന്താരാഷ്ട്ര ബാലവേല ദിനാചരണം ഇന്ന് (ജൂണ്‍ 14) രാവിലെ 10ന് എം.ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ സബ്ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ എസ്. സുധീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. ഐപ്പ് വര്‍ഗീസ് ആമുഖസന്ദേശം നല്‍കും.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ. എസ് മല്ലിക, ജില്ലാ ലേബര്‍ ഓഫീസര്‍ പി. ജി വിനോദ് കുമാര്‍, നര്‍ക്കോട്ടിക് സെല്‍ ഡി. വൈ.എസ്. പി എം. എം. എം. ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ആര്‍. പി. എഫ്
സബ് ഇന്‍സ്‌പെക്ടര്‍ എ. ജെ ജിബിന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി തോമസ്, ഹെഡ്മാസ്റ്റര്‍ മോന്‍സി ജോര്‍ജ്, ചൈല്‍ഡ് ലൈന്‍ കൊളാബ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍, ചെല്‍ഡ് ലൈന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍ എന്നിവര്‍ സംസാരിക്കും. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ അരുണ്‍ കുമാര്‍ സെമിനാര്‍ നയിക്കും.

(കെ.ഐ.ഒ.പി.ആര്‍ 1393/2022)
 

date