Skip to main content

ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പദ്ധതി; ജില്ലാതല വിതരണോദ്ഘാടനം ഇന്ന് - മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ക്കനുസൃതമായി  പുതുക്കിയ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ  ജില്ലാതല വിതരണ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. കളക്ട്രേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ (വിപഞ്ചിക ) ഇന്ന് (ജൂണ്‍ 14) വൈകിട്ട്  അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത  വഹിക്കും. അര്‍ഹരായ 110 പേര്‍ക്ക് ചടങ്ങില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യും.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും പ്രത്യേക ബോധവത്ക്കരണ പരിപാടിയിലൂടെ തിരികെ ലഭിച്ച ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകളാണ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത്. വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയമോള്‍  ജോസഫ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി.ജയപ്രകാശ്, മീനച്ചില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. കണ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

(കെ.ഐ.ഒ.പി.ആര്‍ 1394/2022)

date