Skip to main content

വനിതാ കമ്മീഷൻ അദാലത്ത്: 25 പരാതികൾ തീർപ്പാക്കി

 

തിങ്കളാഴ്ച കലക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. ആകെ 63 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 33 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. അഞ്ച് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. അടുത്ത അദാലത്ത് ജൂലൈ ഏഴിന് കലകടറേറ്റിൽ നടക്കും. 

അദാലത്തിൽ കമ്മീഷൻ അംഗം ഇ എം രാധ,  ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പി വിമല കുമാരി, അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വനിതാ ശിശുവികസന വകുപ്പ് കൗൺസിലർ പി മാനസ ബാബു, വനിതാ സെൽ സീനിയർ സിപിഒ കെ കെ മിനി തുടങ്ങിയവർ പങ്കെടുത്തു.

date