Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13.-06-2022

ദേശീയ അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു

 

2022ലെ ദേശീയ അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്കും പ്രഥമാധ്യാപകർക്കും www.mhrd.gov.in എന്ന വെബ്സൈറ്റിലെ http://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത് നോമിനേഷൻ നേരിട്ട് അപ്ലോഡ് ചെയ്യാം. അവസാന തീയതി ജൂൺ 20. ഫോൺ: 0497 2705149.

 

ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ

 

കണ്ണൂർ, സേലം (തമിഴ്നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജികളിൽ നടത്തുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ  ക്ഷണിച്ചു. എസ് എസ് എൽ സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 15 നും 23 നും മധ്യേ. പട്ടികജാതി/പട്ടികവർഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സ്്. അപേക്ഷകൾ ജൂലൈ 12നകം www.iihtkannur.ac.in എന്ന വൈബ്സൈറ്റ് വഴി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ  ബന്ധപ്പെടുക. ഫോൺ:0497 2835390, 0497 2739322.

 

ശരണ്യ തൊഴിൽ പദ്ധതി: വനിതകൾക്ക് അപേക്ഷിക്കാം

 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതർ, ഭിന്നശേഷിക്കാരായ വനിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കൻമാരുള്ള വനിതകൾ തുടങ്ങിയവർക്കായി എംപ്ലോയ്മെന്റ് വകുപ്പ് നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 55 നും മധ്യേ. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. വായ്പാ പരിധി 50,000 രൂപ (50 ശതമാനം സബ്സിഡി). ഫോൺ: 0497 2700831.

 

ലോക രക്തദാതാ ദിനാചരണം ജൂൺ 14ന്

 

ഈ വർഷത്തെ ലോക രക്തദാതാ ദിനാചരണം ജൂൺ 14ന് നടക്കും. 'രക്തദാനം ഐക്യദാർഢ്യം പ്രഖ്യാപിക്കലാണ്, പങ്കുചേരൂ ജീവൻ രക്ഷിക്കൂ' എന്നതാണ് ഈ വർഷത്തെ സന്ദേശം. ഡി വൈ എഫ് ഐ(2791 പേർ), ബി. ഡി. കെ (2010), സേവാഭാരതി (708) എന്നിവയാണ് കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം മെയ് വരെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനകൾ. കൂടാതെ ആർ ഐ ബി കെ (335), ഗ്രീൻ വിംഗ്‌സ് (83), അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് (78) എന്നീ സംഘടനകളും രക്തദാനം ചെയ്തിരുന്നു.

 

താൽക്കാലിക നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഡയാലിസിസ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ. താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ 16 ന് രാവിലെ 10 നകം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.  

 

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഇലക്ട്രിക്കൽ കാഡ്, മെക്കാനിക്കൽ കാഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് റെഗുലർ ബാച്ചിലേക്കും ഞായറാഴ്ച ബാച്ചിലേക്കും അപേക്ഷിക്കാം. ഫോൺ: 9447311257.

 

ദർഘാസ്

കണ്ണൂർ എഞ്ചിനീയറിങ് കോളേജ് മെൻസ് ഹോസ്റ്റലിലെ വാച്ച്മാന്റെ മുറിയിൽ വെള്ളം ലഭ്യമാക്കുന്ന ജോലി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ജൂൺ 24 ഉച്ചക്ക് 12 മണി.

 

തേക്ക് തടികൾ വിൽപനക്ക്

 

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക്, ഇതര തടികളുടെ വിൽപന ജൂൺ 23 ന് നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്‌ട്രേഷൻ നടത്താം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.

 

വൈദ്യുതി മുടങ്ങും

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെടെന്ന, കടാംകുന്ന്, ഹാജിമുക് ട്രാൻസ്ഫോമർ  പരിധിയിൽ  ജൂൺ 14 ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരം വൈദ്യുതി മുടങ്ങും.

 

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ റെയിൽവേ സ്റ്റേഷൻ പരിസരം, ഓവർ ബ്രിഡ്ജ് പരിസരം, കവ്വായി എന്നീ പ്രദേശങ്ങളിൽ  ജൂൺ 14 ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ  ഹെൽത്ത് സെന്റർ മുതൽ പണ്ടാരത്തും കണ്ടി വരെ ജൂൺ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടാമ്പള്ളി കുതിരത്തടം, പരപ്പിൽ, വളളുവൻകടവ്, ബാലൻ കിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, എ.കെ.ജി റോഡ് എന്നിവടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ ഓമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും പുഴാതി പി എച്ച് സി പരിസരം, സോമേശ്വരി അമ്പലം, കൊല്ലറത്തിക്കൽ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണിവരെയും വൈദുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ജേണലിസ്റ്റ് നഗർ, എളയാവൂർ ഓഫീസ്, മുണ്ടയാട് എന്നിവിടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വലിയപറമ്പ, നെല്ലിക്കുറ്റി, കുടിയാന്മല ലോവർ, പൊട്ടൻപ്ലാവ്, പള്ളിക്കുന്ന്, പൈതൽമല, പൊട്ടൻപ്ലാവ് ലോവർ, മണ്ണാംകുണ്ട് തോട്ടം എന്നിവിടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചോലക്കുണ്ഡം, പെരിന്തലേരി, മണക്കാട്ട്, കീയച്ചാൽ എന്നിവിടങ്ങളിൽ ജൂൺ 14 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date