Skip to main content

സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന ശില്‍പ്പശാല

 

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി തൃശൂര്‍ ഡിഎല്‍എസ്എയും സഖി വണ്‍ സ്റ്റോപ്പ് സെന്ററും സഹകരിച്ച് ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഡിഎല്‍എസ്എ ചെയര്‍മാന്‍ (അഡിഷണല്‍ ഡിസ്ട്രിക് ജഡ്ജ്) പി എന്‍ വിനോദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ബാലവേല നിരോധന നിയമം എന്ന വിഷയത്തില്‍ അഡ്വ.റീന ജോണും  വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളും സ്‌കീമുകളും എന്ന വിഷയത്തില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ് ലേഖയും ക്ലാസുകള്‍ നയിച്ചു. ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡിഎല്‍എസ്എ തൃശൂര്‍ സെക്രട്ടറിയും സബ് ജഡ്ജുമായ ടി മന്‍ജിത്, തൃശൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് ടി കെ മിനിമോള്‍, വനിതാ ശിശു വികസന ഓഫീസര്‍ പി മീര,  വനിതാ സംരക്ഷണ ഓഫീസര്‍ എസ് ലേഖ എന്നിവര്‍ സംസാരിച്ചു. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ ചിത്ര ചടങ്ങിന് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.

date