Skip to main content

വെള്ളമുണ്ട സ്റ്റേജ് ഉദ്ഘാടനം;പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേജ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം സ്റ്റെനിന്‍ ജോസ് (ജി.കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കണിയാരം), രണ്ടാം സ്ഥാനം ഷഹ്ന അസ്‌റി (സര്‍വ്വജന സ്‌കൂള്‍,സുല്‍ത്താന്‍ ബത്തേരി ) മൂന്നാം സ്ഥാനം എവുലിന്‍ അന്ന ഷിബു (ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട)എന്നിവര്‍ കരസ്ഥമാക്കി. ഇവര്‍ക്ക് പുറമെ 7 വിദ്യാര്‍ഥികള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍-പ്ലസ്ടുതല വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാവുന്ന രൂപത്തില്‍ 'എന്റെ ഇന്ത്യ' എന്ന വിഷയത്തില്‍ പ്രസംഗ വീഡിയോ തയ്യാറാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച നൂറിലധികം പ്രസംഗങ്ങളില്‍ നിന്നുമാണ് മികച്ചത് തിരഞ്ഞെടുത്തത്. ജൂണ്‍ 21ന് വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസില്‍ സംഘടിപ്പിക്കുന്ന വിശിഷ്ടതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച തലപ്പുഴ സ്വദേശിയായ കണിയാരം സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥി സ്റ്റെനിന്‍ ജോസ് ഇന്‍ഡോര്‍ സ്റ്റേജ് നാടിന് സമര്‍പ്പിക്കും. മറ്റ് സ്ഥാനക്കാര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വെള്ളമുണ്ട ഡിവിഷന്‍ മെമ്പറുമായ ജുനൈദ് കൈപ്പാണി അറിയിച്ചു.

date