Skip to main content

വഴിയമ്പലം-അയിരൂര്‍-വഞ്ചിപ്പുര റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങി

 

കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ മുടങ്ങി കിടന്നിരുന്ന വഴിയമ്പലം-അയിരൂര്‍-വഞ്ചിപ്പുര റോഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചു. പൊതുമരാമത്ത് ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് റീടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാരെ ഏല്‍പ്പിച്ചാണ് പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. റോഡിലെ കാനനിര്‍മ്മാണം, റോഡ് വീതി വര്‍ദ്ധിപ്പിക്കല്‍, ബി.എം ബി.സി നിലവാരത്തിലേയ്ക്ക് ഉയര്‍ത്തല്‍ എന്നീ പ്രവൃത്തികളാണ് പാതിയില്‍ മുടങ്ങിയത്. നിലവില്‍ 24 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടന്നിട്ടുള്ളത്. റോഡിലെ കുഴികളെല്ലാം അടച്ച് സഞ്ചാരയോഗ്യമാക്കി ടാറിംഗ് ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മണ്‍സൂണ്‍ കാലം കഴിയുന്നതോടെ ബി.എം ബി.സി ടാറിംഗിലേയ്ക്ക് കടക്കാന്‍ കഴിയുമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date