Skip to main content

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ പരിശീലന പരിപാടി സംഘടിപ്പിച്ചു

 

 

 

നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ 79-ാമത് പരിശീലന പരിപാടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ആയുഷ് മേഖലയില്‍ ഇത്തരമൊരു സര്‍വ്വേ നടക്കുന്നതെന്നും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാമ്പിള്‍ സര്‍വ്വേകള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നയരൂപീകരണത്തിന് സഹായകമാവും. 2022-23 വര്‍ഷത്തില്‍ ശിശുമരണ നിരക്ക് ഇനിയും കുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ആയുഷ് സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ വിവരശേഖരണം നടത്തുന്നതാണ് സര്‍വ്വേ. സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസുമായി സഹകരിച്ചാണ് സര്‍വ്വേ നടത്തുന്നത്. 

കാലിക്കറ്റ് ടവറില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിതാ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി.എ മിനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. വി പ്രേമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ സ്വാഗതവും സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.ജെ തോമസ് നന്ദിയും പറഞ്ഞു.

date