Skip to main content

അറിയിപ്പുകൾ

 

 

 

കോഴിമുട്ട, പാൽ വിതരണം:  ടെൻഡർ ക്ഷണിച്ചു

മേലടി ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ പയ്യോളി മുനിസിപ്പാലിറ്റിയിലെ 43 അങ്കണവാടികളിലെ മൂന്ന് മുതൽ ആറ് വയസ്സ് വരെയുളള കുട്ടികൾക്ക് ചൊവ്വ, വെളളി ദിവസങ്ങളിൽ കോഴിമുട്ട വിതരണം ചെയ്യാനും, തീങ്കൾ വ്യാഴം ദിവസങ്ങളിൽ ഒരു കുട്ടിക്ക് 125 മി.ലി. അളവിൽ പാൽ വിതരണം ചെയ്യാനും  ടെൻഡർ ക്ഷണിച്ചു.അവസാന തീയതി ജൂൺ 16 ഉച്ചക്ക് രണ്ട് മണി. ഫോൺ : 9539257733.

*

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ് 15ന് 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ  15ന് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെ ഓംബുഡ്‌സ്മാൻ സിറ്റിങ് ഉണ്ടായിരിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാവുന്നതാണ്.

*

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ  21, 22 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിൽ രണ്ട് ദിവസത്തെ പരിശീലനം നൽകുന്നു.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 20 നകം  രജിസ്റ്റർ  ചെയ്യാം.  ഫോൺ   - 04972-763473

*

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി - ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജികളിൽ ത്രിവത്സര ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഓൺലൈനായി www.iihtkannur.ac.in വഴി സമർപ്പിക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ജൂലൈ 12.  വിവരങ്ങൾക്ക് : 0497 2835390, 0497-2965390,  www.iihtkannur.ac.in.

*

ടീച്ചർ ട്രെയിനിംഗ്, അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോൺ നോളജ് സർവ്വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രീ - സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ :  9072592430.

*

ചെറുകിട തൊഴിൽ  സംരംഭങ്ങൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വുമൺ - സാഫ് - നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലൂടെ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ ജില്ലയിലെ അംഗീകൃത മത്സ്യത്തൊഴിലാളി - അനുബന്ധ തൊഴിലാളി കുടുംബത്തിലെ വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 40 നും മധ്യേ ആയിരിക്കണം.

അപേക്ഷകൾ ജൂൺ 30 നു അകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9745100221, 9526039115, 7034314341.

*

ആട് വളർത്തൽ  പരിശീലനം 16 ന്

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആടു വളർത്തൽ' വിഷയത്തിൽ ജൂൺ 16 ന്  പരിശീലനം ഉണ്ടായിരിക്കും.  രാവിലെ 10  മുതൽ വൈകീട്ട് നാല് വരെയാണ് പരിശീലനം.  പങ്കെടുക്കുന്നവർ 0491 2815454 എന്ന നമ്പറിലേക്ക് വിളിക്കുകയോ   9188522713 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ചോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.    

*

ടെൻഡർ

തൂണേരി ശിശു വികസന പദ്ധതി ഓഫീസിനു കീഴിലെ നാദാപുരം, വാണിമേൽ പഞ്ചായത്തുകളിലെ  അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാൽ വിതരണം ചെയ്യാൻ  താത്പര്യമുള്ള മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റി, ക്ഷീര കർഷകർ എന്നിവരിൽനിന്നും ടെൻഡർ  ക്ഷണിച്ചു. ജൂൺ17 ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും.  വിവരങ്ങൾക്ക് : 0496 2555225, 9562246485. 
                                   
*

ടെൻഡർ

തൂണേരി ശിശു വികസന പദ്ധതി ഓഫീസിലെ നാദാപുരം, വാണിമേൽ പഞ്ചായത്തിലെ  അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ  17 ഉച്ചയ്ക്ക്  ഒരു മണിവരെ സ്വീകരിക്കും.  ഫോൺ:  0496 2555225, 9562246485.             

*

ബിസിൽ കോഴ്‌സുകൾ നടത്താൻ പഠന കേന്ദ്രങ്ങൾക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ടീച്ചർ ട്രെയിനിംഗ്, സോഫ്റ്റ് വെയർ ആൻഡ് ഹാർഡ് വെയർ, മൊബൈൽ ഫോൺ ടെക്‌നോളജി, അക്കൗണ്ടിംഗ് ആൻഡ് ടാലി, മൾട്ടീമീഡിയ ആൻഡ് അനിമേഷൻ, ലോജിസ്റ്റിക്സ്, ഫാഷൻ  ആൻഡ് ഇന്റീരിയർ, റോബോട്ടിക്സ്, ഡ്രോൺ ടെക്‌നോളജീസ്, മാനേജ്‌മെന്റ് കോഴ്‌സുകൾ നടത്തുന്നതിനായി പഠന കേന്ദ്രങ്ങൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 7510832813

*

ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യം - സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

ജില്ലയിലെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ ഓൺലൈൻ ആയി ജൂൺ 30 നകം പിന്നാക്ക വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ഫോൺ - കോഴിക്കോട് മേഖലാ ആഫീസ് - 0495 2377786

*

ടെൻഡർ ക്ഷണിച്ചു

തോടന്നൂർ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, മണിയൂർ, വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിനും തിരുവളളൂർ, മണിയൂർ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിനും  വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 18. ഫോൺ ; 0496 2592722.

*

ഗതാഗതം നിരോധിച്ചു

ചേളന്നൂർ ഗ്രാമപഞ്ചായത്ത് 18, 20, 21 വാർഡുകളിലൂടെ കടന്നുപോകുന്ന ഇച്ചന്നൂർ കനാൽ ഫീൽഡ് ബോത്തി സ്ലാബ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി പൊറോത്ത് താഴം ഭാഗത്ത് റോഡിന് കുറുകെ കൾവർട്ട് നിർമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി കടന്നുപോവേണ്ട വാഹനങ്ങൾ പുനത്തിൽതാഴം ചിറക്കുഴി റോഡ് ഉപയോഗപ്പെടുത്തേണ്ടതാണെന്ന് അസി. എൻജിനീയർ അറിയിച്ചു.

*

മുതിർന്ന പൗരരോടുളള അധിക്ഷേപ ബോധവത്കരണ ദിനാചരണം  15 ന് 

മുതിർന്ന പൗരരോടുളള അധിക്ഷേപ ബോധവത്കരണ ദിനാചരണം ജൂൺ 15 രാവിലെ 10 മണി മുതൽ ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കും.

*

സൗജന്യ തൊഴിൽ പരിശീലനം

ടൂറിസം വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് സൗജന്യ തൊഴിൽ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ യുവതീയുവാക്കൾക്ക് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് , എഫ് & ബി  സർവീസ് (സ്റ്റീവാർഡ്)  എന്നീ പരിശീലനങ്ങൾക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പൻഡും ക്‌ളാസ്സിഫൈഡ് ഹോട്ടലുകളിൽ തൊഴിൽ സാദ്ധ്യതയും  ഉണ്ടായിരിക്കും. താത്പര്യമുള്ളവർ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിൽ അപേക്ഷ നൽകണം.  വിവരങ്ങൾക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ വരക്കൽ ബീച്ചിനടുത്തുള്ള ഓഫീസുമായി ബന്ധപ്പെടാം. ഫോൺ. 0495 -2385861, 8921990827

*

ഭൂമി ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു

കോഴിക്കോട് താലൂക്ക്, കുന്ദമംഗലം വില്ലേജ്, കുന്ദമംഗലം ദേശത്ത് റീ.സ 496/8  ൽപ്പെട്ട 1/4 സെന്റ്  റവന്യൂ പുറമ്പോക്ക് ഭൂമി ലതിക കുന്ദമംഗലം  എന്നവർക്ക് വർഷങ്ങൾക്ക്  മുമ്പ് ലീസിന് നൽകിയിരുന്നു. സർക്കാർ പദ്ധതികൾക്ക് ഭൂമി ഉപയോഗമാക്കുന്നതിന്റെ ഭാഗമായി ലീസ് അവസാനിപ്പിച്ചതിനാൽ പ്രസ്തുത ഭൂമി ഒഴിയുന്നതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരമുളള നടപടികൾ പൂർത്തീകരിച്ച്  ഒരുവർഷം മുമ്പ് ലതികക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഒഴിയാത്തതിനാൽ പ്രസ്തുത ഭൂമി ഒഴിപ്പിക്കുന്നതിനു വേണ്ടി 2022 ജൂൺ ഒൻപതിന്  തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ സംഘം സ്ഥലത്തെത്തുകയും പ്രാദേശിക  എതിർപ്പിനെ തുടർന്ന് സബ്കലക്ടർ സ്ഥലത്തെത്തി ഒഴിപ്പിക്കൽ നടപടി ജൂൺ 12 വരെ നിർത്തിവയ്ക്കുകയും ചെയ്തു. ജൂൺ ഒൻപതിന്  ലതികയും പ്രാദേശിക കക്ഷികളുമായി സബ്കലക്ടർ ചർച്ച നടത്തിയതിൽ ജൂൺ 12ന് പ്രസ്തുത ഭൂമി സ്വമേധയാ ഒഴിയുമെന്ന് അറിയിച്ചെങ്കിലും ഭൂമി ഒഴിയാത്തതിനാൽ ജൂൺ 13ന് തഹസിൽദാറുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു.

*

ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ  സീറ്റൊഴിവ്

 കോഴിക്കോട് ഗവ : ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി അഞ്ചാം സെമസ്റ്റർ ക്ലാസ്സുകളിൽ മുസ്ലിം വിഭാഗത്തിൽ ബി എ ഇംഗ്ലീഷ്  (1), ബി.എ മലയാളം (1), ഒ.ബി എച്ച് വിഭാഗത്തിൽ ബി എ ഇംഗ്ലീഷ് (1), ബി.എ ഹിന്ദി (1), എൽ.സി  വിഭാഗത്തിൽ ബി.എ. ഇംഗ്ലീഷ് (1), ഓപ്പൺ വിഭാഗത്തിൽ - ബി.എ. മലയാളം,(1), ബി.എ. ഹിസ്റ്ററി (1), ബി.എസ്.സി ഫിസിക്‌സ് (1), കെമിസ്ട്രി (1 ) ബോട്ടണി (2), മാത്തമാറ്റിക്‌സ് (1), എസ്.സി. വിഭാഗത്തിൽ - ബി.എ. അറബിക് ആൻഡ് ഹിസ്റ്ററി (1), ബി.എസ് സി ഫിസിക്‌സ് (1), കെമിസ്ട്രി (1), സുവോളജി (1), എസ്.ടി. വിഭാഗത്തിൽ ബി.എ. മലയാളം (1), ബി.എസ്.സി കെമിസ്ട്രി(1), ബി.എസ്. സി മാത്തമാറ്റിക്‌സ് (1), ഫിസിക്‌സ് (1), ഇ.ടി.ബി  വിഭാഗത്തിൽ - ബി.എ. ഹിന്ദി(1), ബി.എ. അറബിക് ആൻഡ് ഹിസ്റ്ററി - (1)  ഒഴിവുകളുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 15 ന്  ഉച്ചയ്ക്ക് രണ്ട്  മണിക്കകം  അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

*

date