Skip to main content

ക്ഷേമനിധി: പുതിയ അംഗത്വത്തിന് അപേക്ഷിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസില്‍  പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ വില്ലേജുകളിലെ അപേക്ഷകള്‍ വിവിധ തീയതികളില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധിയുടെ ജില്ലാ ഓഫീസില്‍ എത്തിക്കണം. ജൂലൈ അഞ്ചിന് വെറ്റിലപ്പാറ,  എട്ടിന് അരീക്കോട്, 12ന് കാവനൂര്‍, 14ന് മഞ്ചേരി, 16ന് പയ്യനാട്, 19ന് നറുകര, 21ന് തൃക്കലങ്ങോട്, 23ന് കാരക്കുന്ന്, 26ന് എളങ്കൂര്‍ എന്നീ വില്ലേജുകളില അപേക്ഷകളാണ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കേണ്ടത്.
 

date