Skip to main content

കരിയര്‍ വെബിനാര്‍

വി.എച്ച്.എസ്.ഇ, എന്‍.എസ്.ക്യു.എഫ് കോഴ്സിന് ശേഷമുള്ള ഉപരിപഠന-തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ കരിയര്‍ വെബിനാറുകള്‍ നടത്തുന്നു. ജൂണ്‍ 18, 21, 23 തീയതികളിലായി എഞ്ചിനീയറിങ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് പാരാമെഡിക്കല്‍, കൊമേഴ്സ് ആന്‍ഡ് ടൂറിസം ബി വോക്ക് സ്ട്രീമുകളില്‍ ഗൂഗിള്‍ പ്ലാറ്റ് ഫോമിലാണ് വെബിനാര്‍. കരിയര്‍ വിദഗ്ധരായ എസ് രതീഷ്‌കുമാര്‍, ഡോ.എസ് രാജുകൃഷ്ണന്‍, സാനു സുഗതന്‍ എന്നിവര്‍ ക്ലാസെടുക്കും. ജൂണ്‍ 18ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9496842469.
 

date