Skip to main content

ജില്ലാ പഞ്ചായത്ത് ഗ്രാമ സഭാ യോഗം ചേർന്നു

 

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷികപദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള  ഗ്രാമസഭ യോഗം  പ്രസിഡന്റ് ഉല്ലാസ് തോമസ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. അബ്ദുൾ റഷീദ് വിഷയാവതരണം 
നടത്തി.

വിവിധ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും 
ഈ സാമ്പത്തികവര്‍ഷം വകയിരുത്തേണ്ട പദ്ധതികളെ കുറിച്ച് uചര്‍ച്ച നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റാണികുട്ടി ജോര്‍ജ്ജ്,  ആശാ സനല്‍, എം. ജെ. ജോമി, കെ. ജി. ഡോണോ മാസ്റ്റര്‍, എ. എസ്. അനിൽകുമാർ , മനോജ് മൂത്തേടൻ, ശാരദാമോഹൻ, 
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ടിമ്പിള്‍ മാഗി, ഫിനാന്‍സ് ഓഫീസര്‍ ജോബി  തോമസ് എന്നിവര്‍ സംസാരിച്ചു.

date