Skip to main content
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച അപ്പാരൽ പാർക്കിന്റെ ഉദ്ഘാടനം റോജി. എം. ജോൺ എംഎൽഎ നിർവഹിക്കുന്നു

കറുകുറ്റിയിൽ ജില്ലാ പഞ്ചായത്തിന്റെ അപ്പാരൽ പാർക്ക് പ്രവർത്തനം തുടങ്ങി 

 

 ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ  അപ്പാരൽ പാർക്കിന്റെ  ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.  
സ്വയം തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം വഴി ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണ് അപ്പാരൽ പാർക്ക് . പദ്ധതി പ്രകാരം വനിതാ സംരംഭകർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സബ്സീഡി നൽകും. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യപ്രഭാക്ഷണം നടത്തി. ജില്ല വ്യവസായ കേന്ദ്രം മാനേജർ എസ്. ഷീബ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി മുഖ്യ അതിഥിയായി . കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ആദ്യവിൽപ്പന നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി പോളി, ഗ്രാമ പഞ്ചായത്ത് അംഗം ജോസ് പോൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിംപിൾ മാഗി പി. എസ് എന്നിവർ പങ്കെടുത്തു.

date