Skip to main content

ബീച്ചുകളിൽ അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കണം

 

ജില്ലയിലെ ബീച്ചുകളിൽ വിനോദസഞ്ചാരത്തിന് എത്തുന്നവരും  കടലിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തണമെന്ന് എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് മുന്നറിയിപ്പു നൽകി. ബീച്ചുകളിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ബീച്ചുകളിൽ അപകടങ്ങൾ ഒഴിവാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പോലീസും ജാഗ്രത പുലർത്തണം. അപകട മേഖലകളെ സംബന്ധിച്ച ബോർഡുകൾ ബീച്ചുകളിൽ സ്ഥാപിക്കണം. അപകട മേഖലകളിൽ കടലിൽ ഇറങ്ങുന്നവരെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

അപകടസാധ്യത സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകാനും സംവിധാനമുണ്ടാക്കുമെന്ന് കളക്ടർ പറഞ്ഞു

date