Skip to main content
പെരുമ്പാവൂർ  മുനിസിപ്പൽ ലൈബ്രറി സംഘടിപ്പിക്കുന്ന വായനാ വാരാചരണം കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂരിൽ  വായനാ വാരാചരണത്തിന് തുടക്കം  സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

 

വായനയെ ഉത്സവമാക്കി മാറ്റിയതാണ് കേരളത്തിൽ വിശാലമായ ചിന്തകൾ ജനിക്കാൻ കാരണമെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി സംഘടിപ്പിക്കുന്ന വായന വാരാചരണം 'അക്ഷരപ്പെരുമ'  ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭാ ചെയർമാൻ ടി.എം സക്കർ ഹുസൈൻ, മുൻ എം.എൽ.എ സാജു പോൾ, സാഹിത്യകാരൻ 
പായിപ്ര രാധാകൃഷ്ണൻ , മുൻ നഗരസഭാ അധ്യക്ഷരായ എൻ.സി മോഹനൻ , സതി ജയകൃഷ്ണൻ , മിനി ജോഷി,  നഗരസഭാ ഉപാധ്യക്ഷ ഷീബ ബേബി, നഗരസഭാ കൗൺസിലർ ടി.ജവഹർ , നഗരസഭാ സെക്രട്ടറി പി.എസ് ഷിബു , രവിത ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

date