Skip to main content
പുറ്റുമാനൂർ ഗവ. യു.പി. സ്കൂളും മറ്റക്കുഴി അനശ്വര ഗ്രാമീണ വായനശാല സംയുക്തമായി സംഘടിപ്പിച്ച വായനാദിനാചരണം തിരുവാണിയൂർ പഞ്ചായത്ത് വൈസ്  പ്രസിഡൻറും ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ ഷീജ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തപ്പോൾ

വായനാ ദിനം  ആചരിച്ചു

 

വായനാ വാചാരണത്തോടനുബന്ധിച്ച് പുറ്റുമാനൂർ ഗവ. യു.പി. സ്ക്കൂളിൻ്റെ നേതൃത്വത്തിൽ വായനാ ദിനാഘോഷവും പുസ്തക ചർച്ചകളും നടത്തി. 

ഞായറാഴ്ച വൈകിട്ട് മറ്റക്കുഴി അനശ്വര ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച പരിപാടി തിരുവാണിയൂർ പഞ്ചായത്ത് വൈസ്  പ്രസിഡൻറും ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ ഷീജ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബീനാ ജോസ് അധ്യക്ഷത വഹിച്ചു 

ബ്ളോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, 
മുൻ പഞ്ചായത്ത് പ്രസിഡന്റും വായനാശാല രക്ഷാധികാരിയുമായ കെ.സി. പൗലോസ്, പുറ്റുമാനൂർ ഗവൺമെന്റ് യു.പി. സ്ക്കൂൾ അധ്യാപകൻ ടി.ടി. പൗലോസ്, വായനശാല പ്രസിഡന്റ് ബേബി മുണ്ടയ്ക്കൻ, സെക്രട്ടറി ടി.ടി. വർഗീസ്, ട്രഷറർ ജെയിംസ് വർഗീസ്, ലൈബ്രറേയൻ വിൻസി ജോയ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന്  നടന്ന പുസ്തക ചർച്ചയിൽ സ്കൂളിലെ അധ്യാപകനായ  അരുൺ അശോക് "മഴക്കാപ്പിലെ തെയ്യങ്ങൾ" എന്ന അംബിക സുധൻ മാങ്ങാടിൻ്റെ  കൃതിയുടെ പുസ്തകാവതരണം നടത്തി.  

വിദ്യാലയം സമൂഹത്തിലേക്ക് പദ്ധതിയുടെ ഭാഗമായി പുറ്റുമാനൂർ സ്കൂളും വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പഠന വീടിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ ഉഷാ വേണുഗോപാൽ  ഉദ്ഘാടനം ചെയ്തു. എം.ടി വാസുദേവൻ നായരുടെ  "മഞ്ഞ്"  എന്ന നോവലിൻ്റെ പുസ്തക ചർച്ചക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് പി അമ്പിളി നേതൃത്വം നൽകി.

date