Skip to main content

തൊഴില്‍ വകുപ്പ് ഇടപെട്ടു - സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

 

പറവൂര്‍ -വൈപ്പിന്‍ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് വേതന വര്‍ദ്ധനവ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജൂൺ 20-ന് പ്രഖ്യാപിച്ച സൂചന പണിമുടക്ക് പിന്‍വലിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍)  വി.കെ.നവാസ്-ന്‍റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ പി.എന്‍.ബിജുമോന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ ചേര്‍ന്ന തൊഴിലുടമകളുടെയും - ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും യോഗത്തില്‍ ആണ് വേതന വര്‍ദ്ധനവ് അംഗീകരിച്ചത്.

ഡ്രൈവര്‍ക്ക് 1200 രൂപ, കണ്ടക്ടര്‍ക്ക് 1000 രൂപ, ഡോര്‍ ചെക്കര്‍ക്ക്  850 രൂപ വീതം ലഭിക്കും.  മുന്‍പ് യഥാക്രമം 940, 850, 700  രൂപയാണ് ലഭിച്ചിരുത്.

ആറ് വര്‍ഷത്തിനുശേഷമാണ് മേഖലയില്‍ കൂലി വര്‍ദ്ധിപ്പിക്കുന്നത് എന്ന് തൊഴിലാളികള്‍ പറഞ്ഞു.  വര്‍ദ്ധിപ്പിച്ച കൂലി വര്‍ദ്ധനവ് ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.

date