Skip to main content

വാക്-ഇന്‍-ഇന്‍റവ്യൂ

 

ജില്ലയിലെ ആലുവയ്ക്കടുത്ത് കിഴക്കേ കടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ 'കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ)" -ൽ ആറ് മാസക്കാലയളവിലേയ് ക്ക് പ്രായോഗിക പരിശീലനത്തിന് 'പരിശീലനാർത്ഥികളെ" (ഇന്റേൺസ്) തിരഞ്ഞെടുക്കുന്നു. അലങ്കാരമത്സ്യ ഉൽപ്പാദനത്തിലും വിപണനത്തിലും സ്വയം തൊഴിൽ കണ്ടെത്തുന്നതിന് താൽപര്യമുള്ളവരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രായപരിധി 17 നും 35 നും മധ്യേ. വി.എച്ച്.എസ്.ഇ അക്വാ കൾച്ചറര്‍  ബി.എസ്.സി അക്വാ കൾച്ചറര്‍ ബി.എസ്.സി  ഫിഷറീസ് സയന്‍സ്/ ബി.എസ്.സി സുവോളജി, എം.എസ്.സി  അക്വാ കൾച്ചറര്‍/എം.എസ്.സി  ഫിഷറീസ്/ എം.എസ്.സി സുവോളജി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള പരിശീലനാർത്ഥികൾ ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അതിന്‍റെ കോപ്പികളും സഹിതം കാവിൽ -ന്‍റെ കിഴക്കേ കടുങ്ങല്ലൂരിലുളള ഓഫീസിൽ ജൂൺ 28- ന് നടത്തുന്ന വാക്-ഇന്‍-ഇന്‍റവ്യൂവിന് ഹാജരാകണം. 

പരിശീലനകാലം ആറ് മാസം. പരിശീലനാർത്ഥികൾക്ക് യാതൊരുവിധ ധനസഹായത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാർത്ഥികൾ സ്വന്തം ചെലവിൽ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാക്ഷ്യപത്രം നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് ഇനി പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക. കേരള അക്വാ വെഞ്ചേഴ്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് (കാവിൽ) കിഴക്കേ കടുങ്ങല്ലൂർ, യു സി കോളേജ് പി ഒ, ആലുവ, എറണാകുളം ജില്ല, കേരള, ഇന്ത്യ - 683102. ഫോൺ നം: 0484-2606412, 2606422 m020108: kavilindia@gmail.com 

date