Skip to main content
കേരള ചിക്കൻ ഔട്ട്ലെറ്റ്

കേരള ചിക്കൻ : ഗുണമേന്മയും ഒപ്പം മിതമായ വിലയും * ജില്ലയിൽ 24 ഔട്ട്ലെറ്റുകൾ 55 ഫാമുകൾ

 

കുടുംബശ്രീയുടെ മികച്ച സംരംഭ ആശയങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കേരള ചിക്കൻ . ജില്ലയിൽ രണ്ട് വർഷം കൊണ്ട് 24ഔട്ട്ലറ്റുകളും 55ഫാമുകളിലുമായി ഗുണഭോക്താക്കൾ നേട്ടം കൊയ്യുന്നു. 

 17 ഔട്ട്ലെറ്റുകളാണ് സജീവമായി ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലയിൽ മെയ് വരെ 2066947.576 കിലോഗ്രാം കോഴിയിറച്ചിയാണ് 'കേരള ചിക്കൻ ' വഴി വിറ്റഴിച്ചത്. 17.87കോടി രൂപയുടെ വരുമാനം കമ്പനിക്കും 2.89 കോടി രൂപ ഗുണഭോക്താവിനും ലഭിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ചിക്കന്‍. 

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഫാമുകള്‍ ആരംഭിക്കുകയും ഫാമുകളിൽ നിന്ന് ലഭ്യമാകുന്ന ബ്രോയിലര്‍ ചിക്കന്‍ വിപണിയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.  2020 ജൂണ്‍ മുതല്‍ കേരള ചിക്കന്റെ മാത്രം പ്രത്യേകമായ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങള്‍ മുഖേന 'കേരള ചിക്കന്‍'  എന്ന ബ്രാന്‍ഡില്‍ ബ്രോയിലര്‍ ചിക്കന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളിലേക്ക് കുടുംബശ്രീ കടന്നു. 

സംസ്ഥാനത്തെ ആദ്യ വിപണന കേന്ദ്രം എറണാകുളം ജില്ലയിലെ ഏഴിക്കര സി.ഡി.എസിന് കീഴിലാണ് ആരംഭിച്ചത്. ഔട്ട്ലെറ്റുകളിൽ മികച്ച വിൽപ്പനയാണ് ജില്ലയിൽ നടക്കുന്നത്. സംസ്ഥാന - ജില്ലാ മിഷന്റെയും എ.ഡി.എസ് , സി.ഡി .എസ് ന്റെയും മേൽനോട്ടത്തിൽ ഓരോ ഘട്ടങ്ങളും കരുതലോടെയുള്ള പ്രവർത്തനങ്ങൾ ഗുണമേൻമ ഉറപ്പു വരുത്തുന്നു. ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ ആയാണ് സംരംഭങ്ങൾ നടത്തുന്നത്.

date