Skip to main content
ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനത്തിന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രനെ ജില്ലാ കളക്ടർ ജാഫർ മാലിക് ആദരിക്കുന്നു

വായന പക്ഷാചരണം :   എം.ആർ സുരേന്ദ്രനെ ആദരിച്ചു

 

       ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനത്തിന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രനെ ജില്ലാ കളക്ടർ ജാഫർ മാലിക് പുരസ്കാരം നൽകി ആദരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ  പി.എൻ പണിക്കർ ദിനത്തോടനുബന്ധിച്ച് നടത്തിയ വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് ആദരിച്ചത്.

          എറണാകുളം ജില്ലയിൽ 1980  മുതൽ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എം.ആർ സുരേന്ദ്രൻ  നേതൃത്വം നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി,  പ്ലസ് ടു ക്ലാസുകളിലെ മലയാള പാഠങ്ങൾ സംബന്ധിച്ച് നിരവധി ഭാഷാ സംഗമങ്ങൾ നടത്തി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ലൈബ്രറികളിലും വിദ്യാലയങ്ങളിലും അനേകം ചലച്ചിത്ര വായനകളും അവതരണങ്ങളും സംഘടിച്ചും ശ്രദ്ധേയനാണ്. ലോക ക്ലാസിക് സാഹിത്യ കൃതികളെ അവലംബമാക്കിയുള്ള 101 സിനിമകളുടെ ശേഖരം ലൈബ്രറികൾക്ക് പരിചയപ്പെടുത്തി. മലയാളത്തിന്റെ പാലാഴി, കുട്ടിക്കൂട്ടത്തിന്റെ ചലച്ചിത്ര കാഴ്ചകൾ, എറണാകുളം ജില്ലാ സമഗ്ര രേഖ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാഷാ സംഗമങ്ങളുടെ സംഘാടകൻ എന്നീ നിലയിൽ 2019 ൽ തൃശൂർ വൈലോപ്പിള്ളി സ്മാരക സമിതിയും പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്

date