Skip to main content

റേസിങ്ങിനും പൂട്ട് വീഴും

 

റോഡിൽ റേസിങ്ങ് നടത്തുന്ന ഇരു ചക്ര വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന ജില്ലയിൽ നടന്നു വരികയാണ്. ഓപ്പറേഷൻ റെയ്‌സ് എന്ന പേരിൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾക്കിടയിലാണ് റേസിങ്ങ് പ്രവണത കൂടുതലായി കണ്ടു വരുന്നത്. റേസിങ്ങിനു പുറമെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കും പിഴ ചുമത്തും.

date