Skip to main content

വാക്ക് -ഇൻ ഇന്‍റർവ്യൂ 

 

സെന്‍റർ ഫോർ ഡെവലപ്പ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിദിനം 650 രൂപ നിരക്കിൽ കാഷ്വൽ ലേബറിനെ നിയമിക്കുന്നു. നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തുന്നു. സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിലാണ് ഇന്റർവ്യൂ . ഉയർന്ന പ്രായ പരിധി  40 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാദ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ , പകർപ്പുകൾ എന്നിവ സഹിതം ജൂൺ 28-ന് രാവിലെ 10 മുതൽ ഉച്ച വരെയുള്ള അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447301306. 

date