Skip to main content

സ്കോൾ - കേരള ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രവേശന പുനഃപ്രവേശന തീയതികൾ നീട്ടി

സ്കോൾ-കേരള മുഖേന 2022-23 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്‍റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും ജൂലായ് എട്ടിന് നകം സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. വിശദാംശങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 0484-2377537 നമ്പറിൽ ബന്ധപ്പെടുക. 

date