Skip to main content

ഐ.എ.ജി യോഗം ചേർന്നു

 

       ഇൻ്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) എറണാകുളം ജില്ല എക്സിക്യൂട്ടീവ് അംഗങ്ങൾ, താലൂക്ക് കൺവീനർമാർ എന്നിവരുടെ യോഗം ചേർന്നു. കളക്ടറേറ്റ് സ്പാർക് ഹാളിൽ നടന്ന യോഗത്തിൽ  ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു അധ്യക്ഷത വഹിച്ചു. 

       ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാരിനെ സഹായിക്കുന്നതിനു രൂപീകരിച്ചിട്ടുള്ള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയാണ് ഐ.എ.ജി. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ ഐ.എ.ജി വഹിക്കേണ്ട പങ്കിനെക്കുറിച്ച് യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വിശദീകരിച്ചു.

     26-09-2021 മുതൽ 31-05-2022 വരെയുള്ള പ്രവർത്തന റിപ്പോർട്ടും തുടർപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി രേഖയും യോഗത്തിൽ അവതരിപ്പിച്ചു.

        ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ. ദേവൻ, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

date